Showing posts with label Thattathin Marayath. Show all posts
Showing posts with label Thattathin Marayath. Show all posts

Thattathin Marayathe Penne - Thattathin Marayath

Movie - Thattathin Marayath
Music - Shan Rahman
Lyrics - Anu Elizabeth Jose
Singer - Sachin Warrier

തട്ടത്തിന്‍ മറയത്തെ പെണ്ണേ
നിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
(തട്ടത്തിന്‍)
അരികിലായി വന്നു നിന്‍ മൃദുലമാം കൈ തൊട്ടാല്‍
അരുമയായി നീ പാടുമോ
അലസമാം നിന്‍ കൂന്തല്‍ ചുരുളുകള്‍ മോഹത്തിന്‍
മന്ത്രം ചൊല്ലുന്നുണ്ടോ
മഴയില്‍ മാറില്‍ ചേരും കനവു് പോലെ എന്നും ഞാന്‍

തട്ടത്തിന്‍ മറയത്തെ പെണ്ണേ
നിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
(തട്ടത്തിന്‍)
മാനത്തെ താരങ്ങള്‍ പോലെ ഉള്ളില്‍ നിറഞ്ഞു നീ പെണ്ണേ
(അരികിലായി)

Pranante Nalangal - Thattathin Maryath

Movie - Thattathin Marayathu
Music - Shan Rahman
Lyrics - Engandiyoor Chandrashekharan
Singer - Yasin Nizar



വന്ദേമുകുന്ദഹരേ (4)

പ്രാണന്റെ നാളങ്ങള്‍ താളങ്ങള്‍ തേടുന്നു
റബ്ബിന്റെ വിധിയാലേ നീളേ
വിണ്ണിലെ താരങ്ങള്‍ കണ്ണിമ പൂട്ടാതെ മണ്ണിനെ കാക്കുന്നു ദൂരെ
(പ്രാണന്റെ )

ആടിപ്പാടിയുണര്‍ന്ന പുലരികള്‍
കാതം താണ്ടിയറിഞ്ഞ നന്മകള്‍
നോവില്‍ നീ നിറയാടിയാടി വാ
(ആടിപ്പാടി )

Muthuchippi poloru - Thattathin Marayath

Song - Muthuchippi poloru
Movie - Thattathin Marayath
Lyrics - Anu Elizabeth Jose
Music - Shan Rahman


എന്നോമലേ എന്‍ ശ്വാസമേ എന്‍ ജീവനേ ആയിഷാ (2)

മുത്തുച്ചിപ്പി പോലൊരു കത്തിന്നുള്ളില്‍ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാനുള്ളിന്നുള്ളില്‍ നിന്നൊരു ശ്രീരാഗം
(മുത്തുച്ചിപ്പി )
മൂടന്‍മഞ്ഞിന്‍ കുളിരുള്ള പുലരിയില്‍
പാറിപ്പാറിയെന്നും നിന്റെ കനവുകളില്‍
വരവായി നീ ആയിഷാ (2)
(മുത്തുച്ചിപ്പി )

ഒരു കാറ്റിന്‍ പൂങ്കവിള്‍ തഴുകും
പ്രിയമാം സന്ദേശവുമണയും
ഒരു ചിപ്പില്‍ നിന്റെ മാനസം നിറയേ
പൂവിടുമാശകള്‍ കാണുവാന്‍ മോഹമായി
(ഒരു കാറ്റില്‍ )
പൂവിന്റെ മാറിലെ മധുവാര്‍ന്നൊരു നറുതേന്‍തുള്ളി പോല്‍
ആര്‍ദ്രമാം നെഞ്ചിലെ പ്രിയമാര്‍ന്നൊരാ മുഖമെന്നെന്നും
നീ അറിയൂ ആയിഷാ
(മുത്തുച്ചിപ്പി )

Anuragathin velayil - Thattathin Marayath

Lyrics and Singer - Vineeth Sreenivasan
Music - Shan Rahman
Movie - Thattathin Marayathu

ഹാ...ഹാ ഹ ഹാ....ഹാ..ഹാ...
അനുരാഗത്തിന്‍ വേളയില്‍
വരമായ്‌ വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ...പ്രേമാര്‍ദ്രം...
(അനുരാഗത്തിന്‍...)
ഉലയുന്നുണ്ടെൻ നെഞ്ചകം
അവളീ മണ്ണിന്‍ വിസ്മയം
ഇനി എന്റെ മാത്രം...എന്റെ മാത്രം...
(അനുരാഗത്തിന്‍...)

സാഹിബാ...സാഹിബാ...സാഹിബാ...സാഹിബാ...
സാഹിബാ...സാഹിബാ...സാഹിബാ...(2)
സാഹിബാ...സാഹിബാ...സാഹിബാ...

നുരയുമോരുടയാടയില്‍......
നുരയുമോരുടയാടയില്‍
മറയുവതു നിന്റെ അഴകോ....
കനവിലിന്നൊരു കനിവുമില്ലാ-
തിനിയാ മുറിവു തന്നു നീ ....
നിറയൂ ....ജീവനില്‍ നീ നിറയൂ...
അണയൂ...വിജനവീഥിയില്‍ അണയൂ...
അവളെന്‍ നെഞ്ചിന്‍ നിസ്വനം..ഓ...
അവള്‍ ഈ മണ്ണിന്‍ വിസ്മയം...ഓ...
കുളിരുന്നുണ്ടീ തീനാളം....
ഹാ...ഹാ ഹ ഹാ....ഹാ..ഹാ...

അനുരാഗത്തിന്‍ വേളയില്‍
വരമായ്‌ വന്നൊരു സന്ധ്യയില്‍
മനമേ നീ പാടൂ...പ്രേമാര്‍ദ്രം...
ഉലയുന്നുണ്ടെൻ നെഞ്ചകം
അവളീ മണ്ണിന്‍ വിസ്മയം
ഇനി എന്റെ മാത്രം...എന്റെ മാത്രം...
അനുരാഗത്തിന്‍....
വരമായ്‌ വന്നൊരു....
മനമേ നീ...പ്രേമാര്‍ദ്രം.....