Poomaram - Njanum Njanumentalum aa 40 perum - Faizal Razi - Abrid Shine

പൂമരം -  ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും -  ഫൈസൽ റാസി


 ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും ,
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
കപ്പലിലാണേ ആ കുപ്പായക്കാരീ ,
പങ്കായം പൊക്കീ .. ഞാനൊന്നു നോക്കി (2 )

ഞാനൊന്നു നോക്കി അവളെന്നെയും നോക്കി ,
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ച് നോക്കി (2 )
ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും ,
പൂമരം കൊണ്ട് കപ്പലുണ്ടാക്കി

എന്തൊരഴക് ആ എന്തൊരു ഭംഗി ,
എന്തൊരഴകാണാ ....കുപ്പായക്കാരിക്ക് (2 )
എൻ പ്രിയയല്ലേ , പ്രിയ കാമിനിയല്ലേ ...
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ (2 )

ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും ,
പൂമരം കൊണ്ട് കപ്പലുണ്ടാക്കി (2 )
പൂമരം കൊണ്ട് കപ്പലുണ്ടാക്കി

No comments:

Post a Comment